Loading ...

Home International

അമേരിക്കന്‍ ഉപരോധം; ഒറ്റക്കെട്ടായി എതിര്‍ത്ത് റഷ്യയും ചൈനയും

ജനീവ : അമേരിക്ക വിവിധ രാജ്യത്തിനുമേല്‍ ഏകപക്ഷീയമായി ഉപരോധം ഏര്‍പ്പടുത്തുന്നതിനെതിരെ യു എന് രക്ഷാസമിതിയില്‍ ആഞ്ഞടിച്ച്‌ റഷ്യയും ചൈനയും.ഉപരോധങ്ങള്‍ ജനജീവിതം ദുരിതം നിറഞ്ഞതാക്കുമെന്നും ഇത് ഒഴിവാക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഇരുരാജ്യവും ആവശ്യപ്പെട്ടു.

സിറിയ, ബെലാറസ്, ക്യൂബ, വെനസ്വേല, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, മാലി എന്നീ രാജ്യങ്ങള്‍ക്കുമേല്‍ തുടര്‍ ഉപരോധം ചെലുത്തുന്നത് അവയുടെ സാമ്ബത്തികാവസ്ഥയെ പ്രതിസന്ധിയിലാക്കിയെന്ന് റഷ്യയുടെ സ്ഥിരം പ്രതിനിധി ദിമിത്രി പോളിയാന്‍സ്കി പറഞ്ഞു.

കൊറിയയില്‍ ഉള്‍പ്പെടെ ജനജീവിതം ദുസ്സഹമാക്കിയ ഇത്തരം ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്ന് ചൈനീസ് സ്ഥാനപതി ഷാങ് ജുന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഉപരോധം സമ്മര്‍ദതന്ത്രം മാത്രമാണെന്നും അത് മനുഷ്യാവകാശ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്മേരി ഡി കാര്‍ലോ വാദിച്ചു

Related News