Loading ...

Home International

നേപ്പാള്‍ അതിര്‍ത്തി കയ്യേറി ചൈനീസ് സൈന്യം

കാഠ്മണ്ഡു: ഇരുരാജ്യങ്ങളും പങ്കിടുന്ന അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ ചൈന നേപ്പാളിലേക്ക് അതിക്രമിച്ചു കയറുന്നുവെന്ന് നേപ്പാള്‍.നുഴഞ്ഞു കയറ്റം ആരോപിക്കുന്ന നേപ്പാള്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ബിബിസി പുറത്തു വിട്ടു. നേപ്പാളില്‍ നിന്ന് ആദ്യമായാണ് ഇത്തരത്തിലുള്ള ഔദ്യോഗിക വിവരം പുറത്തു വരുന്നത്. നേപ്പാളിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹുംല ജില്ലയില്‍ ചൈന അതിക്രമിച്ച്‌ കയറുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതെല്ലാം നിഷേധിച്ചു കൊണ്ട് കാഠ്മണ്ഡുവിലെ ചൈനീസ് എംബസി രംഗത്തെത്തി. ഈ പ്രദേശങ്ങളില്‍ യാതൊരു കയ്യേറ്റവും നടന്നിട്ടില്ലെന്ന് അവര്‍ വാദിക്കുകയും ചെയ്തു. ചോദ്യങ്ങളോട് നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേപ്പാളും ചൈനയും തമ്മില്‍ ഏകദേശം 1,400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. 1960-കളുടെ തുടക്കത്തില്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ച ഉടമ്ബടികളുടെ ഭാഗമായാണ് അതിര്‍ത്തികള്‍ നിശ്ചയിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നേപ്പാളിന്റെ ഭാഗത്ത് ചൈന നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ഹംലയിലേക്ക് ഒരു ടാസ്ക് ഫോഴ്സിനെ നേപ്പാള്‍ അയച്ചിരുന്നു.
നേപ്പാള്‍ അതിര്‍ത്തിയിലെ ലാലുങ്ജോംഗ് എന്ന സ്ഥലത്ത് ചൈനീസ് സുരക്ഷാ സേന മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതായി à´ˆ സംഘം കണ്ടെത്തിയതായും ബിബിസിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

Related News