Loading ...

Home International

ഉക്രൈൻ - റഷ്യ സംഘര്‍ഷം തീര്‍ക്കാന്‍ ഫ്രാന്‍സ് ഇടപെടുന്നു

മോസ്‌കോ: യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ മുന്‍കൈയെടുത്ത് ഫ്രാന്‍സ്. റഷ്യന്‍ പ്രസിഡന്റുമായുളള കൂടിക്കാഴ്ചയ്ക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ന് മോസ്‌കോയിലെത്തും.പുടിനുമായുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷത്തിന് അയവുവരുത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മക്രോണ്‍ പറഞ്ഞു.

പുചിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മക്രോണ്‍, പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തും. ഇതിനിടെ യുദ്ധമുണ്ടായാല്‍ അരലക്ഷം സാധാരണക്കാരുള്‍പ്പെടെ മുക്കാല്‍ ലക്ഷം പേര്‍ക്ക് ജീവഹാനിയുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുള്ള അമേരിക്കയുടെ പ്രസ്താവനയ്‌ക്കെതിരെ യുക്രെയ്ന്‍ രംഗത്തെത്തി.

Related News