Loading ...

Home International

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ സമരം നിയന്ത്രണാതീതം; തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ കാനഡ

ഒട്ടാവ: കാനഡയില്‍ ട്രക്കര്‍മാരുടെ സമരം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ മേയര്‍.സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ സിറ്റി സെന്റര്‍ ഉപരോധിച്ചതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് മേയര്‍ ജിം വാട്സന്‍ അറിയിച്ചു.

രാജ്യത്ത്‌ വാക്സിനേഷന്‍ സംബന്ധിച്ച്‌ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പുറപ്പെടുവിച്ച ഉത്തരവാണ് സമരത്തിന് കാരണം. അതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി കൊണ്ടാണ് ട്രൂഡോ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ഈ നിബന്ധനയെ എതിര്‍ത്തു കൊണ്ട് ജനുവരി 29 മുതല്‍ കാനഡയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ട് ഒട്ടാവയിലെ തെരുവുകളിലും പാര്‍ലമെന്റിന് മുന്നിലും വരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

'ഫ്രീഡം കോണ്‍വോയ്' എന്ന പേരില്‍ നിരനിരയായി ട്രക്കുകളിലാണ് വാക്സിനേഷന്‍ വിരുദ്ധ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാര്‍ ക്രമാതീതമായി ഒത്തുകൂടിയതോടെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും ഒട്ടാവയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് അധികൃതര്‍ മാറ്റുകയും ചെയ്തിരുന്നു.

Related News