Loading ...

Home International

ആണവ പദ്ധതിക്ക് ഉത്തരകൊറിയക്ക് പണം ലഭിക്കുന്നത് സൈബര്‍ ആക്രമണത്തിലൂടെയെന്ന് യു.എന്‍

പ്യോങ്യാംഗ് : കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും തുടര്‍ച്ചയായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയയ്ക്ക് അതിനായുള്ള പണം ലഭിക്കുന്നത് സൈബര്‍ ആക്രമങ്ങളിലൂടെയാണെന്ന് യു.എന്‍.ആണവ പരീക്ഷണങ്ങള്‍ക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും അതൊന്നും ഉത്തരകൊറിയുടെ പദ്ധതികളെ കാര്യമായി ബാധിക്കാത്തതും ഇതു മൂലമാണെന്നാണ് പുതിയ വിവരം.

ഉത്തരകൊറിയയുടെ സൈബര്‍ വിദഗ്ദര്‍ 2020 നും 2021 പകുതി വരെ 50 മില്യണ്‍ ഡോളര്‍ വരെ ക്രിപ്റ്റോ കറന്‍സി കൈമാറ്റത്തിലൂടെ അമേരിക്ക,​ ഏഷ്യ,​ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ല്‍ മാത്രം കുറഞ്ഞത് 7 തവണയെങ്കിലും ക്രിപ്റ്റോ കറന്‍സി പ്ലാറ്റ്ഫോമില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ആക്രമണം നടത്തി,​ ഇതിലൂടെ 400 മില്യണ്‍ വിലമതിക്കുന്ന ഡിജിറ്റല്‍ സമ്ബാദ്യം തട്ടിയെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Related News