Loading ...

Home International

ലോക കോടീശ്വരനായ ബെസോസിന്‍റെ ഉല്ലാസ നൗകക്ക് കടന്നുപോകാന്‍ ചരിത്രപ്രസിദ്ധമായ റോട്ടര്‍ഡാം പാലം പൊളിക്കുന്നു

ലോക കോടീശ്വരനായ ബെസോസിന്‍റെ ഉല്ലാസ നൗകക്ക് കടന്നുപോകാന്‍ ചരിത്രപ്രസിദ്ധമായ റോട്ടര്‍ഡാം പാലം പൊളിക്കുന്നു ആംസ്റ്റര്‍ഡാം: ലോക കോടീശ്വരനായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനായി നിര്‍മിച്ച ഉല്ലാസ നൗകക്ക് കടന്നുപോകാന്‍ വേണ്ടി നെതര്‍ലന്‍ഡ്സിലെ ചരിത്രപ്രസിദ്ധമായ റോട്ടര്‍ഡാം ഉരുക്കുപാലം പൊളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

പാലത്തിന്‍റെ ഒരു ഭാഗം പൊളിച്ചാല്‍ മാത്രമേ ബെസോസിന്‍റെ കൂറ്റന്‍ ഉല്ലാസ നൗകക്ക് കടന്നുപോകാന്‍ സാധിക്കുകയുള്ളൂ. നിര്‍മാണശാലയില്‍ നിന്ന് നൗക കടലിലെത്തിക്കാനുള്ള ഒരേയൊരു വഴിയായതിനാലാണ് പാലം പൊളിക്കേണ്ടി വരുന്നത്. പാലം പൊളിക്കാനുള്ള കപ്പല്‍ നിര്‍മാണശാലയുടെ അഭ്യര്‍ഥന റോട്ടര്‍ഡാം അധികൃതരുടെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലം പൊളിച്ചുപണിയാനുള്ള മുഴുവന്‍ ചെലവും വഹിക്കുമെന്ന് ബെസോസ് അധികൃതരെ അറിയിച്ചിരിക്കുകയാണ്. ഓഷ്യാനോ എന്ന നിര്‍മാണശാലയാണ് ബെസോസിനായി കൂറ്റന്‍ ആഢംബര നൗക പണിതത്. 127 മീറ്റര്‍ നീളവും 40 മീറ്റര്‍ ഉയരവുമുള്ള നൗകക്ക് 3627 കോടി രൂപ ചെലവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമ്ബോള്‍ ലോകത്തെ ഏറ്റവും ഉയരംകൂടിയ ഉല്ലാസ നൗകയാകും ഇത്.തുറമുഖനഗരമായ റോട്ടര്‍ഡാമിന്‍റെ ഹൃദയഭാഗത്ത് 1878ലാണ് ഈ പാലം പണിതത്. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികള്‍ ബോംബെറിഞ്ഞ് തകര്‍ത്ത പാലം പിന്നീട് പുനര്‍നിര്‍മിക്കുകയായിരുന്നു. 1993ല്‍ പാലം പൊളിക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പില്‍ പിന്മാറി. 2017ല്‍ വലിയ നവീകരണങ്ങള്‍ നടത്തിയ പാലം ഇനി പൊളിക്കില്ലെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു. നൗക കടന്നുപോകാനായി ചരിത്രസ്മാരകമായ പാലം പൊളിക്കുന്നതിനെതിരെ പ്രതിഷേധങ്ങളുമുയരുന്നുണ്ട്

Related News