Loading ...

Home International

ബ്രിട്ടൺ; ബോറിസ് ജോൺസനെ സമ്മർദത്തിലാക്കി കൂടുതൽ രാജികൾ

ലണ്ടൻ∙ ഔദ്യോഗിക വസതിയിൽ വിരുന്നു നടത്തി ലോക്‌ഡൗൺ നിയമം ലംഘിച്ചതിന്റെ പേരിൽ രാജി വയ്ക്കാൻ സമ്മർദം നേരിടുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫിസിൽ നിന്ന് രണ്ടു പേർ കൂടി രാജിവച്ചു. പ്രധാനമന്ത്രിയുടെ നയതന്ത്ര ഉപദേഷ്ടാവ് മുനിറ മിർസയും ഡയറക്ടർ ഓഫ് കമ്യൂണിക്കേഷൻസ് സ്ഥാനം വഹിച്ചിരുന്ന ജാക്ക്ഡോയലുമാണ് ഇന്നലെ രാജിവച്ചത്. മുനിറയുടെ രാജിയുമായി തന്റേതിനു ബന്ധമില്ലെന്നും ഡോയൽ പറഞ്ഞു. പ്രതിപക്ഷനേതാവ് കെയ്ർ സ്റ്റാമർ  പ്രൊസിക്യൂഷൻസ് ഡയറക്ടറായിരിക്കെ ടിവി താരം ജിമ്മി സവൈലിനു ലൈംഗികപീഡനക്കേസിൽ ഇളവു ലഭിക്കത്തക്ക വണ്ണം പ്രവർത്തിച്ചു എന്ന ബോറിസ് ജോൺസന്റെ  തെറ്റായ ആരോപണത്തിൽ പ്രതിഷേധിച്ചാണ് മുനറ മിർസയുടെ രാജി. ധനമന്ത്രി à´‹à´·à´¿ സുനക് ഉൾപ്പെടെ ജോൺസൺ പക്ഷത്തെ അനേകം നേതാക്കൾ à´ˆ ആരോപണത്തെ എതിർത്തിട്ടുണ്ട്.

Related News