Loading ...

Home International

നെതര്‍ലന്‍ഡ്‌സില്‍ എച്ച്‌.ഐ.വിയുടെ പുതിയ വകഭേദം കണ്ടെത്തി

വാഷിങ്ടണ്‍: എച്ച്‌.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള പുതിയ വകഭേദം നെതര്‍ലന്‍ഡ്‌സില്‍ കണ്ടെത്തി ഒക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍.1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവമെന്നും എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേന്മകൊണ്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് . വി.ബി വകഭേദത്തിന് മറ്റ് വകഭേദങ്ങളെക്കാള്‍ അഞ്ചര മടങ്ങ് അധികം വൈറസിന്റെ സാന്നിധ്യത്തിന് വരെ കാരണമാകാനുള്ള കെല്‍പ്പുണ്ട്. ഇത് രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കുന്നു . എന്നാല്‍, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയാല്‍ വിബി വകഭേദം ബാധിച്ചവര്‍ക്കും ആരോഗ്യനിലയില്‍ വേഗം പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഒക്‌സ്‌ഫോര്‍ഡിലെ എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്റ് വ്യക്തമാക്കുന്നത് .

Related News