Loading ...

Home International

താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ആദ്യമായി അഫ്ഗാനില്‍ സര്‍വകലാശാലകള്‍ തുറന്നു

കാബൂള്‍: ആഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ആദ്യമായി അഫ്ഗാനിസ്താനിലെ പൊതുസര്‍വകലാശാലകള്‍ തുറന്നു.പെണ്‍കുട്ടികള്‍ക്കു മാത്രമായി പ്രത്യേകം മുറിയൊരുക്കിയാണ് പഠനം നടക്കുന്നത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കിഴക്കന്‍ നഗരമായ ജലാലാബാദിലെ നംഗാര്‍ഹര്‍ യൂനിവേഴ്സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക കവാടമൊരുക്കിയതായി റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ മുമ്ബ് അഫ്ഗാന്‍ ഭരിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു.രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും പഠനം തുടങ്ങാന്‍ സാധിച്ചിട്ടില്ല.

Related News