Loading ...

Home International

തെരുവുകള്‍ വൃത്തിയാക്കാന്‍ ഇനി കാക്കകൾ;പുതിയ മാതൃകയുമായി സ്വീഡന്‍

നമ്മുടെ നാട്ടില്‍ മുക്കിലും മൂലയിലും കാണപ്പെടുന്ന ഒരു പക്ഷിയാണ് കാക്ക. നമ്മുടെ ജീവിതമായും ആചാരനുഷ്ടാനങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്ന ഇവ നാടും വീടും വൃത്തിയാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.

നാട് മുഴുവന്‍ ചുറ്റി നടന്ന് വൃത്തിയാക്കുന്ന കാക്കയെ ആ പണി ഏല്‍പ്പിച്ചാലോ. സംഗതി ഉഷാറാവും എന്നാല്‍ പ്രായോഗിഗമല്ല എന്ന് പറയാന്‍ വരട്ടെ സ്വീഡന്‍ ഇത് കാര്യമായി തന്നെ എടുത്തു. സ്വീഡിഷ് നഗരത്തില്‍ വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ പെറുക്കുന്ന ജോലിയാണ് അധികാരികള്‍ കാക്കകളെ ഏല്‍പ്പിച്ചത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി കോര്‍വിഡ് ക്ലീനിങ് എന്ന സ്ഥാപനമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കാക്കകളെ ഉപയോഗിക്കുന്നത്. ന്യൂ കാലിഡോണിയല്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന കാക്കകളാണ് ശുചീകരണ പ്രവര്‍ത്തനത്തിലുള്ളത്.

പ്രത്യേകം പരിശീലനം നല്‍കിയ ഇവ ശേഖരിക്കുന്ന ഏരോ കുറ്റിക്കും പകരമായി ഭക്ഷണവും നല്‍കും. സ്റ്റോക്ഹോമിന് സമീപമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് രൂപകല്‍പന ചെയ്ത ബെസ്പോക്ക് മെഷീനിലാണ് കുറ്റികള്‍ കാക്കക്കൂട്ടങ്ങള്‍ നിക്ഷേപിക്കുക.

പൊതുവെ ബുദ്ധിശാലിയായ പക്ഷിയെന്ന് അറിയപ്പെടുന്ന കാക്കകളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നത് അത്ര ബുദ്ധിമുട്ടേറിയത് അല്ലായിരുന്നുവെന്നാണ് കമ്ബനിയുടെ സാക്ഷ്യപ്പെടുത്തല്‍. മനുഷ്യരെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളേക്കാള്‍ ചെലവും കുറവാണ് കാക്കകളെ ഉപയോഗിക്കുമ്ബോള്‍. മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടി കാക്കകളെ പരിശീലിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.

Related News