Loading ...

Home International

കടല്‍ത്തീരത്തെ സംരക്ഷിക്കാന്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഫ്രഞ്ച് സര്‍ക്കാര്‍

മാഴ്‌സെയിലിലെ പുരാതന ബീച്ചുകളിലൊന്നായ സുഗിറ്റണ്‍ പെബിള്‍ ബീച്ചില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ തീരുമാനിച്ച്‌ ഫ്രഞ്ച് സര്‍ക്കാര്‍.സഞ്ചാരികള്‍ കൂട്ടമായി എത്തുന്നത് തീരത്തെ മണ്ണിടിച്ചിലിന് ആക്കംകൂട്ടുന്നു .ഇതേ തുടര്‍ന്ന് ദിവസേന എത്തുന്ന സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.സീസണില്‍ ഓരോ ദിവസവും ഏതാണ്ട് 1500 പേര്‍ ഇവിടെയെത്താറുണ്ട് . നിരവധി അപൂര്‍വ സസ്യജാലങ്ങളാണ് ഈ ഭാഗത്തുള്ളത്. അതിനാല്‍ അവയ്ക്ക് കേടുപാടുകള്‍ വരുത്താത്ത രീതിയിലുള്ള ഒരുപാത സഞ്ചാരികള്‍ക്കായി ഒരുക്കിയിരുന്നു. എന്നാല്‍ ഈ വഴി ഉപയോഗിക്കാതെ അപൂര്‍വ സസ്യങ്ങള്‍ നിറഞ്ഞ പാതയിലൂടെ അവയെ ചവിട്ടി മെതിച്ചാണ് സഞ്ചാരികള്‍ കടല്‍ത്തീരത്തേക്കെത്തുന്നത്.

Related News