Loading ...

Home International

ഉക്രൈന് പിന്തുണ മാത്രം, സൈന്യത്തെ അയക്കില്ല;നിലപാട് മാറ്റി നാറ്റോ

ലണ്ടന്‍: റഷ്യ ആക്രമണം നടത്തിയാല്‍ ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ പദ്ധതിയില്ലെന്ന് സൈനിക സഖ്യത്തിന്റെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ്.നാറ്റോയില്‍ ഉക്രൈന്‍ അംഗമല്ലെന്നും, അതിനാല്‍, സൈന്യത്തെ അയക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഉക്രൈന് വേണ്ട പിന്തുണ നല്‍കുമെന്നും സ്റ്റോള്‍ട്ടെന്‍ബര്‍ഗ് പറഞ്ഞു.

നാറ്റോ അംഗരാജ്യവും ഉക്രൈനെ പോലെ നാറ്റോ വിലമതിക്കുന്ന പങ്കാളി രാജ്യവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉക്രൈന്‍ അതിര്‍ത്തികളില്‍ റഷ്യ വന്‍തോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെയാണ് നാറ്റോ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, റഷ്യ ആക്രമണം നടത്തിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഉക്രൈനെ ആക്രമിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്നാണ് റഷ്യ പറയുന്നത്. അതിര്‍ത്തിയിലെ സൈനിക വിന്യാസം മുന്‍നിര്‍ത്തി റഷ്യ ഉക്രൈനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത് യു.എസാണ്. റഷ്യ വീണ്ടും ഉക്രെയിനില്‍ അധിനിവേശം നടത്തിയാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ബൈഡന്‍



Related News