Loading ...

Home International

അഫ്ഗാന്‍ എംബസി അടച്ചു പൂട്ടാനൊരുങ്ങി യു.എസ്;ഉദ്യോഗസ്ഥരുടെ നയതന്ത്രപരിരക്ഷ റദ്ദാക്കും

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചു പൂട്ടാനൊരുങ്ങി അമേരിക്ക. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും, എംബസി ഉദ്യോഗസ്ഥര്‍ക്കുള്ള നയതന്ത്ര പരിരക്ഷ നീക്കം ചെയ്തതായും യു.എസ് ഭരണകൂടം എംബസി ഉദ്യോഗസ്ഥരെ അറിയിച്ചു.എംബസിയോടൊപ്പം ലോസ് ആഞ്ചലസിലും ന്യൂയോര്‍ക്കിലുമുള്ള കോണ്‍സുലേറ്റുകളും അടച്ചുപൂട്ടുമെന്ന് പജ്വോക്ക് അഫ്ഗാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുപിഎ സര്‍ക്കാരിന്റെ ഈ നീക്കത്തെ കുറിച്ചുള്ള അറിയിപ്പ് മെമ്മോ ആയി അഫ്ഗാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ ആഴ്ചയുടെ ആരംഭം മുതലാണ് നയതന്ത്ര പരിരക്ഷ ഇവര്‍ക്ക് നഷ്ടമാവുക.

യു.എസ് സൈന്യം രാജ്യം വിട്ടതോടെ, അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്ന അഷ്‌റഫ്‌ ഗനി സര്‍ക്കാരിനെ അട്ടിമറിച്ച്‌ ആറുമാസം മുന്‍പാണ് താലിബാന്‍ ഭീകരര്‍ ഭരണം പിടിച്ചടക്കിയത്. പ്രതിരോധിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട മുന്‍ ഭരണകൂടം, രാജ്യം വിട്ടു പാലായനം ചെയ്യുകയായിരുന്നു. ഭരണം ഏറ്റെടുത്തെങ്കിലും, പ്രമുഖ രാഷ്ട്രങ്ങളൊന്നും തന്നെ താലിബാനെ അഫ്ഗാന്‍ ഭരണാധികാരികളായി അംഗീകരിച്ചിട്ടില്ല.


Related News