Loading ...

Home International

ബ്രിട്ടന്‍ 150 വര്‍ഷം കൊണ്ട്​ നേടിയത്​ ഇന്ത്യ 30 വര്‍ഷം കൊണ്ട്​ നേടിയെന്ന്​ നൊബേല്‍ ജേതാവ്​

ന്യൂഡല്‍ഹി: സാമ്ബത്തിക രംഗത്ത്​ ഇന്ത്യ ത്വരിതഗതിയിലുള്ള മുന്നേറ്റം കാഴ്​ചവെക്കുന്നു​െണ്ടന്ന്​ അമേരിക്കന്‍ സാമ്ബത്തിക ശാസ്​ത്രജ്​ഞനും 2008​െല നൊബേല്‍ സമ്മാന ജേതാവുമായ പോള്‍ ക്രുഗ്​മാന്‍. എന്നാല്‍ രാജ്യത്ത്​ സാമ്ബത്തിക അസമത്വം ഗുരുതര പ്രശ്​നമായി തുടരുകയാണ്​. ഡെന്‍മാര്‍ക്കി​െന പോലെ അഴിമതി രഹിത രാജ്യമാകാന്‍ അഴിമതി വാഴുന്ന ഇന്ത്യക്കാവില്ലെന്നും ക്രുഗ്​മാന്‍ പറഞ്ഞു.ബിസിനസ്​ നടത്താന്‍ നല്ല സ്​ഥലമാണ്​ ഇന്ത്യ. എന്നാലും ഉദ്യോഗസ്​ഥ തലത്തിലുള്ള തടസ്സം ഇപ്പോഴുമു​ണ്ട്​. കഴിഞ്ഞ 150 വര്‍ഷം കൊണ്ട്​ ബ്രിട്ടന്‍ നേടിയതിനു സമാനമായ സാമ്ബത്തിക വളര്‍ച്ച 30 വര്‍ഷം കൊണ്ട്​ ഇന്ത്യക്ക്​ നേടാനായി. ഇത്​ അതിവേഗത്തിലുള്ള മാറ്റമാണ്​. എന്നിട്ടും സാമ്ബത്തിക അസമത്വം മൂലം ഇന്ത്യയില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജപ്പാന്​ ഇനിയും കൂടുതല്‍ കാലം സൂപ്പര്‍ പവറാകാന്‍ സാധ്യമല്ല. കാരണം ജപ്പാ​നില്‍ തൊഴിലെടുക്കുന്ന പ്രായക്കാര്‍ കുറഞ്ഞു വരുന്നു. ചൈനയും അതേ അവസ്​ഥയാണ്​ നേരിടുന്നത്​. ഏഷ്യയെ ഇന്ത്യക്കാണ്​ നയിക്കാന്‍ സാധിക്കുക. എന്നാല്‍ രാജ്യത്തെ സേവനമേഖലമാത്രം വളര്‍ന്നാല്‍ പോരെന്നും നിര്‍മാണ മേഖല കൂടി വികസിച്ചാല്‍ മാത്രമേ അത്​ സാധ്യമാകൂ​െവന്നും ​ക്രൂഗ്​മാന്‍ പറഞ്ഞു.

Related News