Loading ...

Home International

പ്രളയം; മലേഷ്യയിൽ 140 കോടി ഡോളറിന്റെ നാശനഷ്ടം

ക്വാലാലംപൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മലേഷ്യയില്‍ 140 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു.വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും ഫാക്ടറികളും ഉള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ക്ക് വലിയ തകരാറുകള്‍ സംഭവിച്ചതായി സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. മലേഷ്യയില്‍ കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച മഴ ജനുവരിയിലും നീണ്ടുപോയതാണ് പ്രളയത്തിന് കാരണമായത്.

ഇതുവരെയുളള റിപ്പോര്‍ട്ട് അനുസരിച്ച്‌ പ്രളയത്തില്‍ ഏകദേശം 50 പേര്‍ മരിക്കുകയും ഒന്നകാല്‍ ലക്ഷം ആളുകള്‍ക്ക് വീടൊഴിഞ്ഞ് ​പോകേണ്ടി വരികയും ചെയ്തു. സമ്ബന്ന നഗരമായ സെലാന്‍ഗോറിലാണ് ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിച്ചത്.സാധാരണയായി നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മണ്‍സൂണ്‍ കാലങ്ങളില്‍ മലേഷ്യയില്‍ സ്ഥിരമായി ചെറിയ പ്രളയങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനം മൂലം ദുരന്തത്തിന്‍റെ ആഘാതം കൂടിയതായി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലടക്കം രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ച്‌ സര്‍ക്കാറിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.


Related News