Loading ...

Home International

മ്യാന്‍മറിലെ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ ഫലപ്രദമല്ല; ഐക്യരാഷ്ട്ര സംഘടന

നയ്പിഡോ: മ്യാന്‍മറിലെ പട്ടാള ഭരണത്തിന് കീഴില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ അനിവാര്യമെന്ന് ഐക്യരാഷ്ട്ര സംഘടന.മ്യാന്‍മറിലെ ജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാനും സിവില്‍ ഭരണം പുനഃസ്ഥാപിക്കാനും പട്ടാള ഭരണാധികാരികള്‍ക്ക് മേല്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച്‌ നിന്ന് സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശവിഭാഗം തലവനായ മിഷേല്‍ ബാഷെലെറ്റ് അഭിപ്രായപ്പെട്ടു.

മ്യാന്‍മറില്‍ സൈന്യം ഭരണം പിടിച്ചെടുത്ത് ഒരു വര്‍ഷത്തിന് ശേഷം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും മിഷേല്‍ ബാഷെലെറ്റ് പറഞ്ഞു. മ്യാന്‍മറിലെ സൈനിക അട്ടിമറിക്ക് ശേഷം സൈനികനയങ്ങളില്‍ വിയോജിക്കുന്നവര്‍ക്കതിരെ സൈന്യം രക്തരൂക്ഷിതമായ നിരവധി അടിച്ചമര്‍ത്തലുകള്‍ നടത്തിയിരുന്നു. ഏകദേശം 1,500 ലധികം മ്യാന്‍മര്‍ക്കാരെ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ടെന്ന് യു.എന്‍ പറഞ്ഞു.പട്ടാള മേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ 11,787 പേരെ തടങ്കലിലാക്കി. അതില്‍ 8,792 പേര്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്. കൂടാതെ തടങ്കലിലെ പീഡനത്തില്‍ 290 പേര്‍ മരിച്ചതായും യു.എന്‍ കൂട്ടിച്ചേര്‍ത്തു. മ്യാന്‍മര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പ്രതികരണങ്ങള്‍ ഫലപ്രദമായിരുന്നില്ലെന്നും മിഷേല്‍ ബാഷെലെറ്റ് പറഞ്ഞു.




Related News