Loading ...

Home International

മയക്കുമരുന്ന് കടത്ത്; 27 സിറിയക്കാരെ ജോര്‍ഡന്‍ സൈന്യം വെടിവെച്ച്‌ ​കൊലപ്പെടുത്തി

അ​മ്മാ​ന്‍: സി​റി​യ​യി​ല്‍​നി​ന്ന് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ച്ച 27 പേ​രെ ജോ​ര്‍​ഡ​ന്‍ സൈ​ന്യം വെ​ടി​വെ​ച്ചു​കൊ​ന്നു.വ​ലി​യ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി അ​തി​ര്‍​ത്തി ക​വാ​ടം വ​ഴി അ​തി​ക്ര​മി​ച്ചു ക​യ​റാ​നാ​ണ് ഇ​വ​ര്‍ ശ്ര​മി​ച്ച​തെ​ന്ന് ജോ​ര്‍​ഡ​ന്‍ സൈ​ന്യം വ്യ​ക്ത​മാ​ക്കി. ഇ​വ​രി​ല്‍​നി​ന്ന് മ​യ​ക്കു​മ​രു​ന്നും മ​റ്റ് നി​രോ​ധി​ത വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാ​ക്കി​യു​ള്ള​വ​ര്‍ സി​റി​യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു.പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് പാ​ത​ക​ളി​ലൊ​ന്നാ​ണ് ജോ​ര്‍​ഡ​ന്‍-​സി​റി​യ അ​തി​ര്‍​ത്തി. ഗ​ള്‍​ഫി​ലെ വി​പ​ണി ല​ക്ഷ്യ​മി​ട്ടാ​ണ് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ജോ​ര്‍​ഡ​ന്‍ സൈ​ന്യം ഇ​തി​നെ​തി​രെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related News