Loading ...

Home International

ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ലോകരാജ്യങ്ങള്‍

ഡല്‍ഹി: ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് അമേരിക്ക. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റും, വൈറ്റ് ഹൗസും ട്വിറ്ററിലൂടെ ഇന്ത്യയ്‌ക്ക് ആശംസകള്‍ അറിയിച്ചത്.കൂടാതെ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഭാരതത്തിന് റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ റിപ്പബ്ലിക് ദിനം ഊര്‍ജ്ജസ്വലമായി ആഘോഷിക്കുന്നു. ഇരു രാഷ്‌ട്രങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും, വാഷിംഗ്ടണ്‍-ന്യൂഡല്‍ഹി തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയെക്കുറിച്ചും യുഎസ് ഈ ദിനത്തില്‍ ഓര്‍മ്മിക്കുന്നു' യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ട്വിറ്ററില്‍ കുറിച്ചു. ഇതിന് പുറമെ, ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് വൈറ്റ് ഹൗസും ട്വീറ്റ് ചെയ്തു.

Related News