Loading ...

Home International

അലക്സി നവാല്‍നിയെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

മോസ്കോ: റ‍ഷ്യയിലെ ജയിലില്‍ കഴിയുന്ന ഭരണകൂട വിമര്‍ശകന്‍ അലക്സി നവാല്‍നിയെ തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഇതോടൊപ്പം നവാല്‍നിയുടെ ഒമ്ബത് സഹായികളെയും തീവ്രവാദിയായി പ്രഖ്യാപിച്ചതായി ആന്റി കറപ്ഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള വിദേശ തീവ്രവാദ സംഘടനകളോടൊപ്പമാണ് നവാല്‍നിയെയും സഹപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘടനയെ കഴിഞ്ഞ വര്‍ഷം തീവ്രവാദ ബന്ധങ്ങള്‍ ആരോപിച്ച്‌ അടച്ചുപൂട്ടിയിരുന്നു.

നവാല്‍നിയും അദ്ദേഹത്തിന്റെ പ്രധാന സഹായി ല്യൂബോവ് സോബോള്‍ ഉള്‍പ്പെടെ മറ്റ് നിരവധി സഹായികളും ഫെഡറല്‍ സര്‍വീസ് ഫോര്‍ ഫിനാന്‍ഷ്യല്‍ മോണിറ്ററിഹ് സമാഹരിച്ച നിരോധിത വ്യക്തികളുടെ പട്ടികയിലുണ്ട്.

Related News