Loading ...

Home International

റഷ്യ- ഉക്രൈൻ വിഷയം;യോഗം വിളിച്ച് യൂറോപ്യന്‍ യൂണിയൻ, സേനയെ സജ്ജമാക്കി യു.എസ്

ബ്രസല്‍സ്: മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയ്നില്‍ റഷ്യ ആ​ക്രമണം നടത്തുമെന്ന ആശങ്ക പരന്നതോടെ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍.ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ് എന്നിവരാണ് ബര്‍ലിനില്‍ യോഗം ചേര്‍ന്നത്. കിഴക്കന്‍ യൂറോപ്പിലേക്ക് യു.എസും നാറ്റോ സഖ്യവും കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചതിനു പിറകെയാണിത്.

റഷ്യയുടെ ഭീഷണി നേരിടാന്‍ കിഴക്കന്‍ യൂറോപ്പിലേക്ക് 8500 സൈനികരെ അയക്കാനാണ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡ​ന്‍റെ പദ്ധതി. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്.സൈലുകളും ടാങ്കുകളും അടക്കമുള്ള യുദ്ധ സാമഗ്രികള്‍ വേറെയുമുണ്ട്. അതേസമയം, യുക്രെയ്നെ ആക്രമിക്കില്ലെന്നു വ്യക്തമാക്കിയ റഷ്യ യു.എസി​​ന്‍റെയും നാറ്റോസഖ്യത്തി​ന്‍റെയും നീക്കം സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള നടപടിയാണെന്നു കുറ്റപ്പെടുത്തി.

സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസ് അടുത്താഴ്ച യുക്രെയ്ന്‍ സന്ദര്‍ശിക്കും. സാഹചര്യം മുന്‍നിര്‍ത്തി മാത്രമേ മേഖലയിലേക്ക് സൈന്യത്തെ അയക്കുന്ന കാര്യം പരിഗണിക്കൂവെന്നും അവര്‍ വ്യക്തമാക്കി.യുക്രെയ്നിലെ എംബസി ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ യു.എസ് നിര്‍ദേശിച്ചിരുന്നു.



 




Related News