Loading ...

Home International

ചൈനയില്‍ കടുത്ത സാമ്പത്തിക മാന്ദ്യം; തുടര്‍ച്ചയായ രണ്ടാം മാസവും വായ്പാ നിരക്ക് വെട്ടിക്കുറച്ചു

ബീജിങ്: ചൈനയില്‍ കടുത്ത സാമ്പത്തിക മാന്ദ്യം തുടരുന്നു. പിടിച്ചു നില്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമായി തുടര്‍ച്ചയായ രണ്ടാം മാസവും വായ്പാ നിരക്ക് വെട്ടിക്കുറച്ചു.കൊറോണ പ്രതിസന്ധിയും റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലുണ്ടായ തിരിച്ചടിയും സാമ്ബത്തിക വളര്‍ച്ച മന്ദഗതിയിലായതുമാണ് ചൈനയ്‌ക്ക് തിരിച്ചടിയായത്.

ഒരു വര്‍ഷ വായ്പകള്‍ക്കുളള പ്രൈം നിരക്ക് 10 ബേസിസ് പോയിന്റുകളാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന കുറച്ചത്. ഇതോടെ നിരക്ക് 3.7 ശതമാനമായി. ഡിസംബറിലും ഈ നിരക്ക് കുറച്ചിരുന്നു. അഞ്ച് വര്‍ഷത്തെ വായ്പകള്‍ക്കുളള പ്രൈം നിരക്ക് അഞ്ച് ബേസിസ് പോയിന്റുകള്‍ കുറച്ച്‌ 4.6 ശതമാനമാക്കി. 2020 ഏപ്രിലിന് ശേഷം ഇതാദ്യമായിട്ടാണ് ഈ നിരക്ക് കുറയ്‌ക്കുന്നത്.സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച കേവലം നാല് ശതമാനം മാത്രമാണ്. ഇതാണ് കടുത്ത നടപടിക്ക് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയെ പ്രേരിപ്പിച്ചത്.

ചൈനയുടെ നിലവിലെ പ്രതിസന്ധി ഇക്കൊല്ലം കൂടി തുടരുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം. കൊറോണ പ്രതിസന്ധിക്ക് പിന്നാലെ സര്‍ക്കാര്‍ ഇടപെടലും ഉണ്ടായതോടെ തകര്‍ന്ന രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ പിടിച്ചുനിര്‍ത്താനുളള തീവ്ര ശ്രമത്തിലാണ് ചൈന.2021 ല്‍ 8 ശതമാനമായിരുന്നു ചൈനയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക്. ഇത് 2022 ല്‍ 5.3 ശതമാനത്തിലേക്ക് താഴുമെന്നാണ് ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ വിലയിരുത്തല്‍.

Related News