Loading ...

Home International

ഇന്തോനേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വടക്കന്‍ സുലവേസിയില്‍ ശക്തിയേറിയ ഭൂചലനം.ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജക്കാര്‍ത്ത സമയം രാവിലെ 9.26ന് തലോട് ജില്ലയിലെ മെലോന്‍ഗുവാന്‍ പട്ടണത്തിന് തെക്ക് കിഴക്ക് 39 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. കടലിനടിയില്‍ 12 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഉപ ജില്ലകളിലെ സന്നദ്ധ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ദുരിതാശ്വാസ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ദുരന്തനിവാരണ വിഭാഗം തലവന്‍ ജെഫ്സ് ലിന്‍ഡ അറിയിച്ചു.

Related News