Loading ...

Home International

യെമനിലെ ജയിലില്‍ വ്യോമാക്രമണം; 200 പേര്‍ കൊല്ലപ്പെട്ടു, 130-ലധികം പേര്‍ക്ക് പരിക്ക്

സന: യമനില്‍ ഹൂതി വിമതര്‍ നടത്തുന്ന ജയില്‍ നേരെയുണ്ടായ കനത്ത വ്യോമാക്രമണത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു.വിമതരുടെ ശക്തികേന്ദ്രമായ സനയിലെ ജയിലിനു നേരെയാണ് വ്യോമാക്രമണം ഉണ്ടായത്.സൗദി അറേബ്യ നേതൃത്വം വഹിക്കുന്ന സഖ്യസേനയുടെ യുദ്ധവിമാനങ്ങളാണ് ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം തകര്‍ന്നതോടെ, യെമനിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ രാജ്യവ്യാപകമായി മുടങ്ങി. മരണസംഖ്യ 70 ആണെന്നും, 130 ലധികം പേര്‍ക്ക് പരിക്കുണ്ടെന്നും ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകളുണ്ട്.

യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയില്‍, ഹൂതികള്‍ തിങ്കളാഴ്ച ഡ്രോണ്‍ ഉപയോഗിച്ച്‌ വ്യോമാക്രമണം നടത്തിയിരുന്നു. ഇതില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ പ്രകോപിതരായാണ് സൗദിയും യു.എ.ഇയും ഉള്‍പ്പെടുന്ന സഖ്യസേന യെമനില്‍ വ്യോമാക്രമണം നടത്തിയത്.

Related News