Loading ...

Home International

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി അയര്‍ലാൻഡ്

 à´¡à´¬àµà´²à´¿à´¨àµâ€: കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം കൊടുങ്കാറ്റുപോലെ ലോകമെങ്ങും ആഞ്ഞടിക്കുന്പോള്‍ ഒരു രാജ്യം കൂടി മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കി പുതിയ ചുവടുവയ്ക്കുന്നു.നേരത്തെ ഇംഗ്ലണ്ട് മാസ്ക് അടക്കമുള്ള കോവിഡ് നിയന്ത്രണ ഉപാധികളെല്ലാം നീക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് അയര്‍ലന്‍ഡും ശനിയാഴ്ച മുതല്‍ ഏതാണ്ട് മിക്ക കോവിഡ് നിയന്ത്രണ ഉപാധികളും പിന്‍വലിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ബഹുഭൂരിപക്ഷം നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്നാണ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ച യൂറോപ്പിലെ കോവിഡ് വ്യാപനത്തിന്‍റെ ഏറ്റവും കൂടിയ രണ്ടാമത്തെ നിരക്ക് അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. മികച്ച രീതിയില്‍ വാക്സിനേഷന്‍ നടപ്പാക്കിയ രാജ്യം കൂടിയാണ് അയര്‍ലന്‍ഡ്. അതുകൊണ്ടു തന്നെ കോവിഡ് ബാധിച്ചു ഗുരുതരമാകുന്ന കേസുകളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം എടുത്തത്.

ഒമിക്രോണ്‍ കൊടുങ്കാറ്റിനെ നമ്മള്‍ അതിജീവിച്ചു എന്ന് ഇന്നലെ ടെലിവിഷനില്‍ ജനങ്ങളോടായി നടത്തിയ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഇതിനു മുന്പ് വളരെ ഇരുണ്ട ദിനങ്ങളില്‍ നിങ്ങളോടു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇന്നു നല്ല തെളിച്ചമുള്ള ദിനമാണെന്നു അദ്ദേഹം പറഞ്ഞു.

കോവിഡ്19ന് എതിരേ ഏറ്റവും ജാഗ്രതയോടെ പോരാടിയ രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ് എന്ന് അദ്ദേഹം ഒാര്‍മിപ്പിച്ചു. യാത്രയിലും സഞ്ചാരികളെ സ്വീകരിക്കുന്നതിലുമെല്ലാം നമ്മള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍, ഇനി നിയന്ത്രണങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുകയാണ്.ബാറുകളും റസ്റ്ററന്‍റുകളും ഇനി രാത്രി എട്ടിന് അടയ്ക്കണമെന്ന നിബന്ധന ഉണ്ടാവില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന റഗ്ബി ചാന്പ്യന്‍ഷിപ്പിനു സ്റ്റേഡിയത്തിന്‍റെ പൂര്‍ണശേഷിയില്‍ കാണികളെ അനുവദിക്കും. അതേസമയം, കടകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഫെബ്രുവരി അവസാനം വരെ മാസ്ക് ധരിക്കണം എന്ന നിബന്ധന നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിക്കു ശേഷം മാസ്കും ഒഴിവാക്കാനാണ് ആലോചന.

വാക്സിനേഷന്‍ ഫലപ്രദമായി നടപ്പാക്കിയതിനു പിന്നാലെയാണ് കോവിഡിനെ ഇനി വലിയ ദുരന്തമായി കണക്കാക്കേണ്ടതില്ലെന്നും സാധാരണ ഫ്ളൂ പോലെ കണ്ടാല്‍ മതിയെന്നുമുള്ള ചിന്ത യൂറോപ്പില്‍ ശക്തമായത്. ഒമിക്രോണ്‍ തരംഗം ആഞ്ഞടിച്ചിട്ടും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുന്നതു രാജ്യങ്ങള്‍ക്കു കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

അതുകൊണ്ടാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഇനി ആവശ്യമില്ലെന്ന നിലപാടിലേക്കു രാജ്യങ്ങള്‍ എത്തുന്നത്. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുമെന്നാണ് കരുതുന്നത്.

Related News