Loading ...

Home International

'അടുത്തത് അണുപരീക്ഷണം'; യു.എസിനെ വെല്ലുവിളിച്ച്‌ ഉത്തര കൊറിയ

പ്യോങ്ങ്യാങ്: യു.എസ് നിരന്തരമായി ഭീഷണി മുഴക്കുന്നതിനാലും ശത്രുത വെച്ചുപുലര്‍ത്തുന്നതിനാലും, തങ്ങള്‍ നിര്‍ത്തി വെച്ച എല്ലാ പരീക്ഷണങ്ങളും വീണ്ടും ആരംഭിക്കുമെന്ന് ഉത്തര കൊറിയ.സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍, ആണവായുധങ്ങള്‍ എന്നിവയുടെ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും എന്നുള്ള വ്യക്തമായ സൂചനയാണ് ഇത്. പോളിറ്റ് ബ്യൂറോ മീറ്റിങ്ങില്‍ വച്ച്‌ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, വെളിപ്പെടുത്തിയതാണ് ഇക്കാര്യം. രാജ്യത്തിന്റെ സൈനികക്ഷമത ഉടനടി വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാനാണ് കിം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച, ഉപരോധം ഏര്‍പ്പെടുത്താന്‍ മുന്നോട്ടുവന്ന ബൈഡന്‍ സര്‍ക്കാരിന് കനത്ത മുന്നറിയിപ്പാണ് ഉത്തരകൊറിയ നല്‍കിയത്. യു.എസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ ഉടനെ, വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് രണ്ടാമതൊരു മിസൈല്‍ കൂടി കൊറിയ പരീക്ഷിച്ചു.

Related News