Loading ...

Home International

കസാഖിസ്ഥാന്‍ കലാപം, കൊല്ലപ്പെട്ടത് 225 പേര്‍; നടന്നത് ക്രൂരതയെന്ന് മനുഷ്യാവകാശ സംഘടനകള്‍

അല്‍മാത്തി: കസാഖിസ്ഥാനിലെ കലാപത്തില്‍ കൊല്ലപ്പെട്ടത് 225 പേര്‍. പ്രക്ഷോഭകാരികള്‍ അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കമാണ് കൊല്ലപ്പെട്ടത്.പോലീസ് മേധാവി കാനാത് തൈമര്‍ദെനോവാണ് കണക്കുകള്‍ പുറത്തുവിട്ടത്. നടന്നത് ക്രൂരതയും ഭരണകൂട ഭീകരതയും കൊലപാതകവുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ അല്‍മാത്തി മേഖലയില്‍ വ്യാപകമായ കലാപമാണ് അരങ്ങേറിയത്. ഭരണകൂട വിരുദ്ധകലാപമായാണ് പ്രക്ഷോഭം മാറിയത്. ഏഴു മേഖലകളില്‍ അക്രമം വ്യാപകമായതോടെയാണ് മരണ സഖ്യ ഉയര്‍ന്നത്. വ്യാപകമായ കൊള്ളയും നടന്നിട്ടുണ്ടെന്നും തൈമര്‍ദെനോവ് പറഞ്ഞു. രാജ്യത്തെ വന്‍തോതിലുള്ള വിലക്കയറ്റം, ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള കയറ്റം എന്നിവയ്‌ക്കെതിരെ എന്ന നിലയിലാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ കസാഖിസ്ഥാന്റെ മുന്‍ തലസ്ഥാനമായ അല്‍മാത്തിയുടെ തെക്കന്‍ മേഖല യിലാണ് പ്രക്ഷോഭം ആദ്യം കലാപമാക്കി മാറ്റിയത്. ഭരണകൂടം അല്‍മാത്തി മേഖലയില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യന്‍ മേഖലയിലെ സംയുക്ത സേനാ വിഭാഗത്തെ വിളിച്ചാണ് കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് തോക്കായേവ് പ്രശ്‌നത്തെ നേരിട്ടത്.

Related News