Loading ...

Home International

കടലിനടിയില്‍ അഗ്നിപര്‍വത സ്ഫോടനം, അമേരിക്കയില്‍ സൂനാമി മുന്നറിയിപ്പ്

യുഎസ്‌എ: പസിഫിക് സമുദ്രത്തില്‍ ടോംഗ ദ്വീപരാഷ്ട്രത്തിനു സമീപം സമുദ്രാന്തര്‍ഭാഗത്ത് വമ്ബന്‍ അഗ്നിപര്‍വത സ്ഫോടനം.
പൊട്ടിത്തെറി നടക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഹോണോലുലു കാലാവസ്ഥാ വകുപ്പ് പങ്കുവെച്ചു. ടോംഗ കാലാവസ്ഥാ വകുപ്പും ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു. 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയൊരു പൊട്ടിത്തെറി ഇവിടെ നടക്കുന്നത്.സ്ഫോടനത്തെ തുടര്‍ന്ന് യുഎസിന്റെ പടിഞ്ഞാറന്‍ തീരങ്ങള്‍, ജപ്പാന്റെ തീരങ്ങള്‍ എന്നിവിടങ്ങളില്‍ സൂനാമി മുന്നറിയിപ്പു നല്‍കി. യുഎസില്‍ ശക്തമായ തരംഗങ്ങളും തീരപ്രളയവും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചിനം. തെക്കന്‍ ജപ്പാനില്‍ 3 മീറ്റര്‍ വരെ പൊക്കമുള്ള തിരമാലകള്‍ തീരത്തെത്തിയിരുന്നു. പസിഫിക് സമുദ്രങ്ങളിലെ മറ്റുദ്വീപരാഷ്ട്രങ്ങളായ ഫിജി,വനാട്ടു എന്നിവിടങ്ങളില്‍ സൂനാമി സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകള്‍ നടത്തി.

ടോംഗയുടെ തലസ്ഥാനമായ നുകുവലോഭയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. 20 കിലോമീറ്റര്‍ വരെ പൊക്കത്തില്‍ ഇതിന്റെ ചാരം ഉയര്‍ന്നു. സ്ഫോടനത്തിന്റെ ശബ്ദം യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കേട്ടതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.

Related News