Loading ...

Home International

ചൈന യു.കെ പാര്‍ലമെന്റില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി

ലണ്ടന്‍: ചൈന യു.കെ പാര്‍ലമെന്റില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പു നല്‍കിയി ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിയായ എം.ഐ5. ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗങ്ങളില്‍ സ്വാധീനമുണ്ടാക്കിയാണ് ചൈന ഇത്തരത്തില്‍ ഒരു ശ്രമം നടത്തുന്നത്.

ഇതിനായി ഒരു സ്ത്രീയെ ചൈന നിയോഗിച്ചിട്ടുണ്ടെന്നും എംഐ5 വെളിപ്പെടുത്തുന്നു. ക്രിസ്റ്റീന്‍ ലീ എന്ന ഈ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളും ഇവരുടെ ഫോട്ടോയും എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ അയച്ചു കൊടുത്തു. നേതാക്കളെ വശത്താക്കി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായും എം.ഐ5 വ്യക്തമാക്കി.

അതേസമയം, ഈ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് ഇംഗ്ലണ്ടിലെ ചൈനീസ് എംബസി രംഗത്തെത്തിയിട്ടുണ്ട്. യു.കെയിലെ ജനങ്ങള്‍ക്കു മുന്നില്‍, അവിടെ കഴിയുന്ന ചൈനീസ് സമൂഹത്തെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്നും, ഇത് അനുവദിക്കാനാവില്ലെന്നും അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

Related News