Loading ...

Home International

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ തുടങ്ങാന്‍ പദ്ധതിയിട്ട് യു.കെ

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ തുടങ്ങാനുള്ള പദ്ധതിയുമായി യു.കെ. ആദ്യഘട്ട ചര്‍ച്ചകള്‍ അടുത്തയാഴ്ചയാരംഭിക്കും.ഇന്ത്യയുമായുള്ള ബിസിനസ്സ് സംരഭത്തില്‍ മുന്നില്‍ നില്‍ക്കാനുള്ള സുവര്‍ണാവസരം എന്നാണ് ബ്രിട്ടന്‍ ഇതിനെ വിശേഷിപ്പിച്ചത്. സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പാക്കിയാല്‍ അത് ഇന്ത്യയുമായുള്ള ചരിത്ര പങ്കാളിത്തത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

കൂടാതെ ബ്രിട്ടന്റെ സ്വതന്ത്ര വ്യാപാരക്കരാര്‍ ധാരാളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അത് വരുമാനം കൂടാന്‍ കാരണമാവുകയും രാജ്യത്തുടനീളം പുരോഗതിക്ക് കാരണമാവുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.'യുകെയ്ക്ക് ലോകോത്തര ബിസിനസ്സുകളും വൈദഗ്ധ്യവും ഉണ്ട്, സ്‌കോച്ച്‌ വിസ്‌കി ഡിസ്റ്റിലറുകള്‍ മുതല്‍ സാമ്ബത്തിക സേവനങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും വരെ ഉണ്ട് എന്നതില്‍ അഭിമാനിക്കുന്നു. ഇത്തരം അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ആഗോള തലത്തില്‍ ജോലിയും വളര്‍ച്ചയും കൊണ്ടുവരാന്‍ കഴിയുമെന്നും' അദ്ദേഹം പറഞ്ഞു.

ഇന്റര്‍നാഷണല്‍ ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ആന്‍-മേരി ട്രെവെലിയന്‍, 15-ാമത് യുകെ-ഇന്ത്യ ജോയിന്റ് ഇക്കണോമിക് ആന്റ് ട്രേഡ് കമ്മിറ്റിക്കായി ഡല്‍ഹിയില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ജോണ്‍സന്റെ പ്രസ്താവന. യുകെ-ഇന്ത്യ മെച്ചപ്പെടുത്തിയ വ്യാപാര പങ്കാളിത്തം കഴിഞ്ഞ മേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോണ്‍സണും അംഗീകരിച്ചിരുന്നു.

Related News