Loading ...

Home International

മുതിര്‍ന്ന പാക്കിസ്ഥാനി താലിബാന്‍ നേതാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

കറാച്ചി: സായുധ സംഘവും സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കെ, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ തഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ ( ടി.ടി.പി) മുന്‍ വക്താവ് കൊല്ലപ്പെട്ടതായി പാകിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.മുഹമ്മദ് ഖുറാസാനി എന്ന് അറിയപ്പെടുന്ന ഖാലിദ് ബാള്‍ട്ടി, നംഗര്‍ഹാര്‍ പ്രവിശ്യയില്‍ വച്ച്‌ കൊല്ലപ്പെട്ടതായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരം ഇല്ലാത്തതിനാല്‍ തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് കൊല്ലപ്പെട്ടത് ഖാലിദ് ബാള്‍ട്ടിയാണെന്നും, പാകിസ്താന്‍ അതിര്‍ത്തിയില്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് കൊലപാതകം നടന്നതെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. കൊലപാകത്തി​ന്‍റെ സാഹചര്യം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.അജ്ഞാത തോക്കുധാരികളുടെ വെടിയേറ്റാണ് ബാള്‍ട്ടി കൊല്ലപ്പെട്ടതെന്ന് പാകിസ്താനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ബാള്‍ട്ടി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഖാലിദ് ബാള്‍ട്ടിക്ക് നിലവില്‍ ഒരു ഉത്തരവാദിത്തവും ഇല്ലെന്നും നിലവിലെ വക്താവ് "ജീവനോടെയും സുഖത്തോടെയും" ഉണ്ടെന്നും താലിബാന്‍ അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.

Related News