Loading ...

Home International

കസാഖിസ്ഥാനിൽ ​പ്ര​ക്ഷോ​ഭം തു​ട​രു​ന്നു; മു​ന്ന​റി​യി​പ്പി​ല്ലാ​തെ വെ​ടി​വെ​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റി​​ന്‍റെ ഉ​ത്ത​ര​വ്

നൂ​ര്‍​മ​ഹ​ല്‍: മ​ധ്യേ​ഷ്യ​ന്‍ രാ​ജ്യ​മാ​യ കസാഖിസ്ഥാനിൽ പ്ര​ക്ഷോ​ഭ​ക​ര്‍​ക്കെ​തി​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വെ​ടി​വെ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട് പ്ര​സി​ഡ​ന്‍റ് ഖാ​സിം ജൊ​മാ​ര്‍​ട്ട് തൊ​ക​യേ​വ്.കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​കാ​തെ രാ​ജ്യ​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി പ്ര​​ക്ഷോ​ഭ​ക​രെ അമര്‍ച്ച ചെയ്യണമെ​ന്നാ​ണ് ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ച​ത്.രാ​ജ്യ​ത്തേ​ക്ക് സൈ​ന്യ​ത്തെ അ​യ​ച്ച റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​ന് തൊ​ക​യേ​വ് ന​ന്ദി അ​റി​യിച്ചു. പ്ര​ക്ഷോ​ഭ​ത്തി​ല്‍ പൊ​ലീ​സു​കാ​രും ത​ദ്ദേ​ശ​വാ​സി​ക​ളു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സോ​വി​യ​റ്റ് യൂണി​യ​നി​ല്‍​ നി​ന്ന് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​നു​ശേ​ഷം രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ പ്ര​ക്ഷോ​ഭ​മാ​ണിത്. 26 സാ​യു​ധ കു​റ്റ​വാ​ളി​ക​ളെ വ​ധി​ച്ച​താ​യും 3000 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.18 പൊ​ലീ​സു​കാ​രും കൊ​ല്ല​പ്പെ​ട്ടു. രാ​ജ്യ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ അ​ല്‍​മാ​ട്ടി​യി​ല്‍ വെ​ള്ളി​യാ​ഴ്ച​യും വെ​ടി​വെ​പ്പു​ണ്ടാ​യി. ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന​ക്കെ​തി​രെ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ​മാ​ണ് സ​ര്‍​ക്കാ​ര്‍​വി​രു​ദ്ധ ക​ലാ​പ​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്. പ്ര​സി​ഡ​ന്‍റി​​ന്‍റെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച്‌ പ്ര​ക്ഷോ​ഭ​ക​രെ അ​മ​ര്‍​ച്ച​ ചെ​യ്യാ​ന്‍ റ​ഷ്യ​ന്‍ സൈ​ന്യം ക​ഴി​ഞ്ഞ​ ദി​വ​സം കസാഖിസ്ഥാ​നി​ലെ​ത്തി​യി​രു​ന്നു. റ​ഷ്യ കസാഖിസ്ഥാ​​ന്‍റെ പ​ര​മാ​ധി​കാ​രം മാ​നി​ക്ക​ണ​മെ​ന്ന് യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു.

സ്ഥി​തി​ഗ​തി​ക​ള്‍ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പൗ​ര​ന്മാ​രോ​ട് കസാഖിസ്ഥാ​ന്‍ വി​ടാ​ന്‍ കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. കു​വൈ​ത്തി​ല്‍​നി​ന്ന് കസാഖിസ്ഥാനി​ലേ​ക്കു​ള്ള യാ​ത്ര മാ​റ്റി​വെ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. കസാഖിസ്ഥാ​നിലെ സ്ഥിതിവിശേഷങ്ങളില്‍ ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ആശങ്ക പ്രകടിപ്പിച്ചു.


Related News