Loading ...

Home International

ഒ​മാ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മു​ങ്ങി​യ ക​പ്പ​ലി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ നാ​വി​ക​രെ ഇ​റാ​ന്‍ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് ഒ​മാ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മു​ങ്ങി​യ ക​പ്പ​ലി​ല്‍ നി​ന്ന് 11 ഇ​ന്ത്യ​ന്‍ നാ​വി​ക​രെ ഇ​റാ​ന്‍ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.ഒ​മാ​നി​ലെ സോ​ഹാ​ര്‍ തു​റ​മു​ഖ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​പ്പ​ല്‍ ശ​ക്ത​മാ​യ കാ​റ്റും സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളും മൂ​ലം ഇ​റാ​നി​യ​ന്‍ ക​ട​ലി​ലൂ​ടെ വ​ഴി​തി​രി​ച്ച്‌ വി​ടു​ക​യാ​യി​രു​ന്നു.

തെ​ക്ക​ന്‍ ഹോ​ര്‍​മോ​സ്ഗാ​ന്‍ പ്ര​വി​ശ്യ​യി​ലെ ഗ​ബ്രി​ക്ക് ജി​ല്ല​യി​ല്‍ നി​ന്ന് നാ​ല് നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ഒ​മാ​ന്‍ ഉ​ള്‍​ക്ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യി എ​ത്തി​യ​പ്പോ​ള്‍ ക​പ്പ​ല്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. ക​പ്പ​ലി​ല്‍ പ​ഞ്ച​സാ​ര യാ​ണ് ക​ട​ത്തി​യി​രു​ന്ന​ത്. ക​പ്പ​ല്‍ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്ന്   ജാ​സ്ക് കൗ​ണ്ടി (സൗ​ത്ത്) ആ​ക്ടിം​ഗ് ഗ​വ​ര്‍​ണ​ര്‍ അ​ലി മെ​ഹ്‌​റാ​നി അ​റി​യി​ച്ചു.

Related News