Loading ...

Home International

'ഡൊണാള്‍ഡ് ട്രംപിനെ ശിക്ഷിക്കണം'; ഇല്ലെങ്കില്‍ ഖാസിം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍

ടെഹ്റാന്‍: ഖാസിം സുലൈമാനിയെ വധിച്ചതിനു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശിക്ഷിക്കണമെന്ന് ഇറാന്‍.
ട്രംപിനെ ഇസ്ലാമിക നിയമപ്രകാരം വിചാരണ ചെയ്തില്ലെങ്കില്‍, ഇറാന്‍ സ്വയം പ്രതികാരം ചെയ്യുമെന്നും ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രഖ്യാപിച്ചു. ഡൊണാള്‍ഡ് ട്രംപിനോടൊപ്പം, അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോയെക്കൂടെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖാസിം സുലൈമാനിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഖാസിമിന്റെ അകാല വിയോഗം ഇറാന് ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News