Loading ...

Home International

ഫെയ്സ്ബുക്കിന്റെ മടക്കത്തിനു സമയമായി ? - by സെയ്ദ് ഷിയാസ് മിര്‍സ

ഒര്‍ക്കൂട്ടിന് ഫെയ്സ്ബുക്കിന്റെ വരവ് അകാല ചരമം സമ്മാനിച്ചത് പോലെ ഗൂഗിള്‍പ്ലസും ഓര്‍മ്മയാകാന്‍ പോകുകയാണ്. ഈ അവസരത്തില്‍ പ്രസക്തമായ ചോദ്യമാണ് 'ഫെയ്സ്ബുക്കിനെ തോല്‍പ്പിക്കാന്‍ ആരാണ് ഈ സോഷ്യല്‍ മീഡിയയിലുള്ളത് ? എന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്‍സ്റ്റാഗ്രാം എന്ന ഇമേജ് ഷ‍െയറിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്ഫോം.2010 ഒക്ടോബറില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതിനു സൗകര്യമൊരുക്കിയെത്തിയ ഇന്‍സ്റ്റാഗ്രാം ആദ്യം ഐഫോണ്‍, ഐപാഡ് എന്നിവയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പിന്നീട് ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ലഭ്യമായിത്തുടങ്ങിയതോടെ ഇന്‍സ്റ്റാഗ്രാമിന്റെ ജനപ്രീതി വർധിച്ചു. അമേരിക്കയിലെ പീവ് റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനം നടത്തിയ ഒരു പഠനത്തില്‍ യുഎസിലെ പ്രായപൂര്‍ത്തിയായവരില്‍ 62 ശതമാനം പേരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. മറ്റു സാമൂഹ്യ മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെയ്സ്ബുക്കിലെ ഈ സംഖ്യ വളരെ ഉയര്‍ന്നതും സമീപഭാവിയില്‍ ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്തതുമാണ്. എന്നാല്‍ ഫെയ്സ്ബുക്കിന്റെ നിലനില്‍പ്പിനെ ആശങ്കയിലാഴ്‌ത്തിക്കൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളായുള്ള ഇന്‍സ്റ്റാഗ്രാമിന്റെ കുതിപ്പ്.ലോകത്തെ സോഷ്യല്‍ മീഡിയയിലെ ജനസംഖ്യയില്‍ 72 ശതമാനം ആളുകളും ഫെയ്സ്ബുക്കിലാണുള്ളത്. ഇതില്‍ 18നും 29നും ഇടയില്‍ പ്രായമുള്ളവരുടെ സംഖ്യ ആകെയുള്ളതിന്റെ 82 ശതമാനമാണ്. 70 ശതമാനം പേരും എല്ലാ ദിവസവും ഫെയ്സബുക്ക് സന്ദര്‍ശിക്കുമ്പോള്‍ ഇതിലെ 43 ശതമാനം പേരും ഒരു ദിവസം പലതവണ ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്യാറുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സംഖ്യകളെല്ലാം മികച്ചവയാണ് എന്നാല്‍ 2012-ല്‍ ജനസംഖ്യയുടെ 67 ശതമാനം ഉപഭോക്താക്കളുണ്ടായിരിക്കുന്ന ഫെയ്സ്ബുക്കില്‍ 2014-ല്‍ 71 ശതമാനമായി ജനസംഖ്യ വര്‍ധനവ് ഉണ്ടായതില്‍ നിന്നും ഫെയ്സ്ബുക്ക് സ്ഥാനം നിലനിര്‍ത്തിപ്പോരുന്നു എന്നല്ലാതെ വളരുന്നു എന്ന് പറയാന്‍ സാധിക്കില്ല.ഫെയ്സ്ബുക്കിന്റെ ഈ മേധാവിത്വം തുടരുമ്പോഴും ഇന്‍സ്റ്റാഗ്രാമിന്റെ വളര്‍ച്ച അത്ഭുതകരമാണ്. ഫെയ്സ്ബുക്കിലെ കഴിഞ്ഞ വര്‍ഷത്തെ 71 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ 28 ശതമാനം ജനസംഖ്യ വളരെ കുറവാണ് എന്നാലും 2012 ലെ 13 ശതമാനത്തില്‍നിന്നും 2013-ലെ 17 ശതമാനത്തിലും പിന്നീട് 2014-ല്‍ 26 ശതമാനത്തിലേക്കും ഇന്‍സ്റ്റാഗ്രാം ജനസംഖ്യ കുതിക്കുകയായിരുന്ന 2015-ല്‍ ഇതുവരെയുള്ള കണക്ക് പ്രകാരം ഉപഭോക്താക്കള്‍ 28 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഫെയ്സ്ബുക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 'ഡെയ്‌ലി എന്‍ഗേജ്ഡ്' കണക്കുകളും മികച്ചതാണ്. 70 ശതമാനം ആളുകള്‍ ദിനവും ഫെയ്സ്ബുക്ക് സന്ദര്‍ശിക്കുമ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ 59 ശതമാനമാണ് ദൈനംദിന സന്ദര്‍ശകരുടെ എണ്ണം.ഇതൊക്കെയാണെങ്കിലും ഇന്‍സ്റ്റാഗ്രാം ഒരു ദിവസം ഫെയ്സ്ബുക്കിനെ തോല്‍പ്പിച്ചാലും ഫെയ്സ്ബുക്കിന്റെ മുതലാളിയെ തോല്‍പ്പിക്കാനാവില്ല. കാരണം 2012-ല്‍ ഏപ്രില്‍ 12-ന് ഇന്‍സ്റ്റാഗ്രാമിനെ അതിലെ 13 ജീവനക്കാരുള്‍പ്പെടെ ഫെയ്സ്ബുക്ക് വാങ്ങിയിരുന്നു. ഒരു മുഴം മുമ്പേ ഒരേറ്.

Related News