Loading ...

Home International

ചൈനയില്‍ ശക്തമായ ഭൂചലനം;22 പേര്‍ക്ക് പരിക്ക്

ബീജിംഗ്: ചൈനയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച, തെക്കു കിഴക്കന്‍ ചൈനീസ് പ്രവിശ്യയായ യുനാനിലായിരുന്നു അതിശക്തമായ ഭൂചലനം നടന്നത്.പുതുവത്സരദിനത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുന്‍പ് വലിയ പ്രകമ്ബത്തോടെയുണ്ടായ ഭൂമികുലുക്കം റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തി. ഉച്ച തിരിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം, നിന്‍ഗ്ലാഗിന് 60 കിലോമീറ്റര്‍ അകലെയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ക്കും ജീവഹാനി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, വളരെ വലിയ നഷ്ടങ്ങള്‍ ഉണ്ടായതായി അധികാരികള്‍ വ്യക്തമാക്കുന്നു. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞു. സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്.

Related News