Loading ...

Home International

സംഘര്‍ഷങ്ങള്‍ക്ക്‌ ഇടവേള; പുതുവത്സര സമ്മാനങ്ങള്‍ കൈമാറി ഇന്ത്യ- ചൈന സൈനികര്‍

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഇവിടെ തമ്ബടിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു.

ഈ സംഘര്‍ഷങ്ങള്‍ക്കിടയിലും സന്തോഷമുള്ള ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പുതുവത്സരത്തിന്റെ സന്തോഷം പങ്കിട്ട് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറി.ഹോട്ട് സ്പ്രിംഗ്സിലും ഡെംചോക്കിലും തമ്ബടിച്ച ഇരുരാജ്യങ്ങളുടെയും സൈനികരാണ് പരസ്പര വൈരാഗ്യങ്ങള്‍ മറന്ന് സമ്മാനങ്ങള്‍ കൈമാറിയത്.

2020 മെയ് മാസത്തിലാണ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഫലമായാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഇരുഭാഗത്തും നിലയുറപ്പിച്ചത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ പരിഹരിക്കപ്പൈത്ത സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ഹോട്ട് സ്പ്രിംഗ്‌സ്. അതുകൊണ്ട്തന്നെ ഇവിടുത്തെ സമ്മാന കൈമാറ്റം ഏറെ പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. ഡെംചോക്ക് പ്രദേശം തര്‍ക്കത്തിന്റെ ഭാഗമല്ലെങ്കിലും ഇവിടുത്തെ സൈനിക സന്നാഹങ്ങള്‍ തുടരുകയാണ്. ലഡാക്കിലെ എല്ലാ തര്‍ക്ക പ്രദേശങ്ങളിലും അന്തിമ പരിഹാരത്തിനായി ഇന്ത്യ ശ്രമിച്ചുവെങ്കിലും ചൈന വിസമ്മതിക്കുകയായിരുന്നു.

Related News