Loading ...

Home International

ആണവ വിവരങ്ങള്‍ പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആണവോര്‍ജ സ്ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും പട്ടിക പരസ്പരം കൈമാറി.

ആണവ ആക്രമണങ്ങളില്‍നിന്ന് ഇരു രാജ്യങ്ങളെയും വിലക്കുന്നതിനുള്ള ഉഭയകക്ഷി ക്രമീകരണത്തിന്‍റെ ഭാഗമായി എല്ലാവര്‍ഷവും ജനുവരി ഒന്നിനാണ് വിവരങ്ങള്‍ കൈമാറുന്നത്.

ആണവ വിവരങ്ങള്‍ കൈമാറണമെന്ന കരാര്‍ 1988 ഡിസംബര്‍ 31നാണ് ഒപ്പുവെക്കുന്നത്. 1991 ജനുവരി 27ന് കരാര്‍ പ്രാബല്യത്തില്‍ വന്നു. ന്യൂഡല്‍ഹിയിലെയും ഇസ്ലാമാബാദിലെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഒരേസമയം ഇന്ത്യയും പാകിസ്താനും ആണവ വിവരങ്ങള്‍ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇരു രാജ്യങ്ങളിലെയും ആണവോര്‍ജ സ്ഥാപനങ്ങള്‍ക്കെതിരെയും സൗകര്യങ്ങള്‍ക്കെതിരെയുമുള്ള ആക്രമണം തടയാന്‍ ലക്ഷ്യമിട്ടാണ് കരാര്‍. 31ാമത്തെ വര്‍ഷമാണ് കരാര്‍പ്രകാരം ഇരു രാജ്യങ്ങളും വിവരങ്ങള്‍ കൈമാറുന്നത്. കൂടാതെ, ഇരുരാജ്യങ്ങളും സിവിലിയന്‍ തടവുകാരുടെയും കസ്റ്റഡിയിലുള്ള മത്സ്യ തൊഴിലാളികളുടെയും വിവരങ്ങള്‍ പരസ്പരം കൈമാറുന്നുണ്ട്. 2008ലെ കരാര്‍ പ്രകാരം എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നത്.







 

Related News