Loading ...

Home International

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഡാന്‍ കോട്സ്. ഡോക്ലാം വിഷയത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ തുടരുമെന്നാണ് കരുതുന്നത്. ഇത് കൂടുതല്‍ വഷളാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞുഡോക്ലാം വിഷയത്തിനു ശേഷമുണ്ടായ അനുരഞ്ജന ശ്രമങ്ങളെ നിഷ്ക്രിയമാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെയും ചൈനയുടെ ഔദ്യോഗിക മാധ്യമത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അമേരിക്കന്‍ ഇന്റലിജന്‍സിന്റെ വേള്‍ഡ് ത്രെട്ട് അസെസ്മെന്റില്‍ പങ്കെടുക്കവേ ആയിരുന്നു കോട്സിന്റെ പരാമര്‍ശം.പാകിസ്താന്റെ പിന്തുണയുള്ള ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുന്നത് തുടര്‍ന്നേക്കുമെന്നും കോട്സ് മുന്നറിയിപ്പ് നല്‍കി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളെ അപകടകരമായ രീതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്, ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്ബിനു നേര്‍ക്ക് ആക്രമണം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് കോട്സിന്റെ മുന്നറിയിപ്പ് പുറത്തെത്തിയിട്ടുള്ളത്. ആറ് സൈനികര്‍ ഉള്‍പ്പടെ ഏഴുപേര്‍ സുന്‍ജുവാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ യു എസിന്റെ താത്പര്യങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി ഭീഷണി ഉയര്‍ത്തുകയാണ് പാകിസ്താന്‍. പാകിസ്താന്‍ ഭീകരവാദികളുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയും ചെയ്യുന്നു.അതോടൊപ്പം തന്നെ ചൈനയോട് അടുപ്പം സ്ഥാപിക്കാനും പാകിസ്താന്‍ ശ്രമിക്കുന്നുണ്ട്.'ഇസ്ലാമാബാദിന്റെ പിന്തുണയുള്ള ഭീകരസംഘടനകള്‍ പാകിസ്താനിലുള്ള തങ്ങളുടെ സുരക്ഷിത താവളങ്ങളെ പ്രയോജനപ്പെടുത്തും. തുടര്‍ന്ന് അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയിലും അഫ്ഗാനിസ്താനിലും ആക്രമങ്ങള്‍ നടത്തുകയും ചെയ്യും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ തുടരാനിടയുണ്ട്. ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നതാണ് അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്നും കോട്സ് കൂട്ടിച്ചേര്‍ത്തു.

Related News