Loading ...

Home International

പാക്കിസ്ഥാനിൽ വന്‍ ഊര്‍ജ പ്രതിസന്ധി

ഇസ്ലാമാബാദ്: സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പാകിസ്താനെ കാത്തിരിക്കുന്നത് വന്‍ ഊര്‍ജ പ്രതിസന്ധി.കടുത്ത ഗ്യാസ് ക്ഷാമത്തിലാണ് രാജ്യം. പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ മേഖലകളില്‍ ഗ്യാസ് കുഴിച്ചെടുക്കാനുള്ള കമ്ബനികള്‍ക്ക് ലൈസന്‍സ് ഉടന്‍ അനുവദിക്കണമെന്ന് ഇമ്രാന്‍ഖാന്‍ ഉന്നതതലയോഗം വിളിച്ച്‌ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ ഇറക്കുമതി പരിമിതപ്പെടുത്തിയതാണ് വിനയായത്. ഇറാനില്‍ നിന്നും എത്തേണ്ട ഇന്ധനത്തില്‍ മെല്ലെപോക്ക് തുടരുകയാണ്. ഇതിനിടെ രാജ്യത്തെ ഖനനമേഖല കേന്ദ്രീകരിച്ച്‌ ഗ്യാസ് ലഭ്യമാക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വേഗത്തിലാക്കാനാണ് നിര്‍ദ്ദേശം.പ്രാദേശിക ഗ്യാസ് നിര്‍മ്മാതാക്കള്‍ നിയമക്കുരുക്കില്‍പെട്ട് പദ്ധതി വികസനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. വന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് പല പദ്ധതിക്കും തുരങ്കം വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related News