Loading ...

Home International

'തായ്‌വാന്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടാല്‍ കടുത്ത നടപടികളെടുക്കും';മുന്നറിയിപ്പു നല്‍കി ചൈന

ബീജിംഗ്: തായ്‌വാന്‍ സ്വതന്ത്ര രാഷ്ട്രമാവണമെന്ന ആവശ്യം ഉന്നയിച്ചാല്‍ അത് കടുത്ത നടപടികള്‍ എടുക്കുന്നതിലേക്ക് നയിക്കുമെന്ന് ചൈന.ഏതു കര്‍ശന മാര്‍ഗ്ഗങ്ങളുപയോഗിച്ചാണെങ്കിലും അത് തടയുമെന്നും ഒരു ഉന്നത ചൈനീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

തായ്‌വാനെ ജനാധിപത്യപരമായി തങ്ങള്‍ നിയന്ത്രിക്കുന്നുവെന്നും, അത് ഏകീകൃത ചൈനയുടെ ഭാഗമാണെന്നുമാണ് ചൈനയുടെ അവകാശവാദം. നയതന്ത്രപരമായി ഇത് തായ്‌വാനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സര്‍വ്വ മാര്‍ഗ്ഗങ്ങളും ചൈന പയറ്റുന്നുണ്ട്. എന്നാല്‍, തങ്ങള്‍ തികച്ചും സ്വതന്ത്രമായ ഒരു പരമാധികാര രാഷ്ട്രമാണെന്നാണ് തായ്‌വാന്‍ അവകാശപ്പെടുന്നത്.'തായ്‌വാനിലുള്ള വിഘടനവാദ ശക്തികള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുകയോ സൈനികപരമായി അതിനു വേണ്ട നടപടികളിലേക്ക് കടക്കുകയോ ചെയ്താല്‍, ഏതു കടുത്ത മാര്‍ഗ്ഗം ഉപയോഗിച്ചും അത് അടിച്ചമര്‍ത്തുക തന്നെ ചെയ്യും' അദ്ദേഹം വെളിപ്പെടുത്തി.

Related News