Loading ...

Home International

മനുഷ്യാവകാശ സംഘടനകള്‍ക്ക് വിലക്ക്; റഷ്യക്കെതിരെ വിമര്‍ശനവുമായി ലോകരാഷ്ട്രങ്ങള്‍

മോസ്കോ: റഷ്യയില്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ ഹ്യൂമന്‍ റൈറ്റ്സ് സെന്റര്‍ പൂട്ടാനാണ് കോടതി ഉത്തരവ് നല്‍കിയത്.ഇതിനു മുന്‍പ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ എന്ന മനുഷ്യാവകാശ സംഘടന കോടതി പൂട്ടിച്ചിരുന്നു.

റഷ്യയുടെ നീക്കത്തിനെതിരെ നിരവധി രാജ്യങ്ങളാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി ഉള്‍പ്പടെയുള്ളവരെ നിശബ്ദരാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ബ്രിട്ടണും യു.എസും പറഞ്ഞു. റഷ്യയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന സംഘടനയാണ് മെമ്മോറിയല്‍ ഹ്യൂമന്‍ റൈറ്റ്സ്.ജോസഫ് സ്റ്റാലിന്റെ ഭരണത്തിന് കീഴില്‍ നടന്നു കൊണ്ടിരുന്ന അനീതികള്‍ ഈ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ലോകത്തിന് മുന്‍പില്‍ ശ്രദ്ധിക്കപ്പെട്ടത്.
 

Related News