Loading ...

Home International

കിടപ്പിലായ വ്യക്തി ചിന്തിച്ചത് ട്വീറ്റ്‌ ചെയ്തു; തലച്ചോറിന്റെ സിഗ്നലുകള്‍ പിടിച്ചെടുക്കുന്ന ചിപ്പ് ചരിത്രം സൃഷ്ടിക്കുന്നു

സിഡ്‌നി: തലച്ചോറില്‍ ഘടിപ്പിച്ച മൈക്രോചിപ്പ് വഴി താന്‍ മനസ്സില്‍ ചിന്തിച്ചത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഓസ്ട്രേലിയന്‍ പൗരന്‍.ലോകത്തില്‍ ആദ്യത്തെ ബ്രെയിന്‍ ട്വീറ്റ്‌ ചെയ്ത വാര്‍ത്ത ആഗോള ശ്രദ്ധയാകര്‍ഷിക്കുകയാണ്.

62 വയസ്സുകാരനായ ഫിലിപ് ഒ കീഫ് എന്ന ഓസ്ട്രേലിയന്‍ പൗരനാണ് മനുഷ്യരാശിയുടെ ഗതി മാറ്റിമറിക്കുന്ന വിപ്ലവകരമായ ഈ മുന്നേറ്റം നടത്തിയത്. അദ്ദേഹം നന്ദി പറയുന്നത് തന്റെ തലച്ചോറില്‍ ഘടിപ്പിച്ച ചിപ് നിര്‍മ്മിച്ച സിന്‍ക്രോണ്‍ എന്ന കമ്ബനിയോടാണ്. അവരാണ് തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുത്ത്, വശപ്പെടുത്തി ആജ്ഞകളായി കമ്ബ്യൂട്ടറില്‍ നല്‍കുന്ന ഈ ചിപ് ഡിസൈന്‍ ചെയ്തത്

ബ്രെയിന്‍ കമ്ബ്യൂട്ടര്‍ ഇന്റര്‍ഫേസ് കമ്ബനിയായ സിന്‍ക്രോണ്‍ ഉടമസ്ഥന്‍ തോമസ് ഓക്സ്‌ലി, ഫിലിപ്പിന് ട്വീറ്റ് ചെയ്യാനായി തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ തുറന്നു നല്‍കി. ' ഹലോ വേള്‍ഡ്, ഷോര്‍ട്ട് ട്വീറ്റ്, മോന്യുമെന്റല്‍ പ്രോഗ്രസ്' എന്നായിരുന്നു ഫിലിപ്പ് ട്വീറ്റ് ചെയ്തത്.

തളര്‍ന്നു കിടക്കുന്ന, നിശബ്ദനായ നിരവധി പേരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പുറംലോകത്തെ അറിയിക്കാന്‍ ഉതകുന്ന കണ്ടുപിടുത്തം, വൈദ്യശാസ്ത്രരംഗത്തെ നാഴികക്കല്ലായി മാറുമെന്ന് ഉറപ്പാണ്.

Related News