Loading ...

Home International

'ആധുനിക ചാള്‍സ് ഡാര്‍വിന്‍' എഡ്വേര്‍ഡ് വില്‍സണ്‍ അന്തരിച്ചു

ആധുനിക ചാള്‍സ് ഡാര്‍വിന്‍ എന്നറിയപ്പെടുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ എഡ്വേര്‍ഡ് വില്‍സണ്‍ അന്തരിച്ചു. ബയോഡൈവേഴ്സിറ്റി ഫൗണ്ടേഷനാണ് അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടത്.അധ്യാപകനും, എഴുത്തുകാരനുമായ എഡ്വേര്‍ഡ് വില്‍സനാണ് ഉറുമ്ബുകള്‍ ആശയ വിനിമയം നടത്തുന്നുവെന്ന് ആദ്യമായി കണ്ടെത്തിയത്. ഉറുമ്ബുകള്‍ ഫിറമോണ്‍ എന്ന രാസ പദാര്‍ത്ഥമുപയോഗിച്ച്‌ ആശയ വിനിമയം നടത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പക്ഷികളുടേയും മനുഷ്യരുടേയും സാമൂഹിക ഇടപെടലുകളെക്കുറിച്ച്‌ അദ്ദേഹം നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

സാമൂഹിക ജീവശാസ്ത്രം എന്ന പുതിയൊരു ശാസ്ത്ര ശാഖ ലോകത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ലിംഗഭേദം, ഗോത്രവര്‍ഗ്ഗം, പുരുഷ മേധാവിത്വം, രക്ഷാകര്‍തൃ-ശിശു ബന്ധം എന്നിവയിലൂന്നിയ തൊഴില്‍ വിഭജനത്തെ എഡ്വേര്‍ഡ് വിമര്‍ശിച്ചിരുന്നു.മുപ്പതിലേറെ ബുക്കുകളും നൂറിലേറെ ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. രണ്ടു തവണ പുലിറ്റ്സര്‍ അവാര്‍ഡ് ലഭിച്ചു. 'ഓണ്‍ ഹ്യുമന്‍ നാച്ച്‌യുര്‍', 'ദി ആന്റ്‌സ്' എന്ന പുസ്തകങ്ങളാണ് അദ്ദേഹത്തെ പുലിറ്റ്സ്റ്ററിന് അര്‍ഹനാക്കിയത്.

Related News