Loading ...

Home International

ഇന്ത്യയും സൗദിയും എയര്‍ ബബിള്‍ കരാറായി; വിമാന സര്‍വീസുകള്‍ ജനുവരി ഒന്നു മുതല്‍

റിയാദ്: ഇന്ത്യയും സൗദിയും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പുവച്ചു. ഇതനുസരിച്ച്‌ 2022 ജനുവരി ഒന്നു മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇരു രാജ്യങ്ങളിലേയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ സ്ഥിരീകരിച്ചു.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദീര്‍ഘനാളായി നിര്‍ത്തിവച്ച രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് ഇന്ത്യ ജനുവരി 31 വരെ നീട്ടി വച്ചിരുന്നു. ഈ സാഹചര്യത്തില്‍ എയര്‍ ബബിള്‍ പ്രകാരം സര്‍വീസ് തുടങ്ങുന്നത് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമാകും.

ഡിസംബര്‍ എട്ടിന് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് എയര്‍ ബബിള്‍ കരാറിനെ കുറിച്ച്‌ ചര്‍ച്ച നടന്നത്. പിന്നീട് ഡിസംബര്‍ 20 നാണ് കരാര്‍ അംഗീകരിച്ചതെന്നുമാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ സ്ഥിരീകരിച്ചത്.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ പ്രതിരോധ നടപടികളും തുടരുമെങ്കിലും പുതിയ കരാര്‍ പ്രകാരം കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് വരുന്നതോടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഉപയോഗിച്ച്‌ ട്രാവല്‍ കമ്ബനികള്‍ പ്രവാസികളില്‍ നിന്നും ഈടാക്കിയിരുന്ന അമിത ചാര്‍ജ് ഇതോടെ ഗണ്യമായി കുറയും.



Related News