Loading ...

Home International

ചൈനയ്ക്കെതിരെ സംയുക്ത മുന്നണി രൂപീകരിക്കണം, ഭിന്നിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കാനഡ

ഒട്ടാവ: ചൈനയ്ക്കെതിരെ സംയുക്ത മുന്നണി രൂപീകരിക്കണം എന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കാതെ, ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന് സംയുക്ത മുന്നണി രൂപീകരിക്കണമെന്നും ചൈനയുടെ ഭീഷണി നേരിടാന്‍ ഇതാണ് ഏറ്റവും ഫലപ്രദം എന്നുമാണ് ട്രൂഡോ പറഞ്ഞത്.

ഗ്ലോബല്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ജസ്റ്റിന്‍ ട്രൂഡോ ഇക്കാര്യം വ്യക്തമാക്കിയത്. മുതലാളിത്ത രാജ്യങ്ങളെല്ലാം പരസ്പര സഹകരണം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ടു പോയാല്‍ ചൈനയുടെ സാമ്ബത്തിക ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.'ആഗോള പരിസ്ഥിതി സംരക്ഷണം മുതലായ വിഷയങ്ങളില്‍ ചൈനയോടൊപ്പം ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പക്ഷേ, ചൈനയുമായി സാമ്ബത്തിക മേഖലയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ പശ്ചാത്യ രാജ്യങ്ങളുടെയെല്ലാം സഹകരണം ആവശ്യമാണ്' ട്രൂഡോ വെളിപ്പെടുത്തി.

Related News