Loading ...

Home International

'ഒപ്പം ബന്ധുക്കളായ പുരുഷന്മാര്‍ വേണം' ​സ്ത്രീ​ക​ളു​ടെ യാ​ത്ര​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി താ​ലി​ബാ​ന്‍


 à´•à´¾â€‹à´¬àµ‚​ള്‍: സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിന് പുതിയ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി താ​ലി​ബാ​ന്‍. യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ കൂ​ടെ ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ര്‍ ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്നാ​ണ് താ​ലി​ബാ​ന്‍ മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള പുതിയ നിര്‍ദ്ദേശം.സ്ത്രീ​ക​ളു​ടെ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍​ക്കാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ര്‍ കൂ​ടെ ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്ന് മ​ന്ത്രാ​ല​യം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 72 കി​ലോ​മീ​റ്റ​റി​ലേ​റെ ദു​രം സ​ഞ്ച​രി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ര്‍ വേ​ണ്ട​തെന്നും അറിയിപ്പില്‍ പറയുന്നു. ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ര്‍ കൂ​ടെ ഇ​ല്ലെ​ങ്കി​ല്‍ ഇ​വ​രെ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി​ക്ക​രു​ത്. സ്ത്രീ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ഹി​ജാ​ബ് ധ​രി​ച്ചി​രി​ക്ക​ണം. ഹി​ജാ​ബ് ധ​രി​ച്ചി​ട്ടു​ണ്ട് എ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ള്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും താ​ലി​ബാ​ന്‍ മ​ന്ത്രാ​ല​യ വ​ക്താ​വ് സാ​ദി​ഖ് ആ​കി​ഫ് മു​ജാ​ഹി​റി​നെ ഉ​ദ്ധ​രി​ച്ച്‌ എ​എ​ഫ്പി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

Related News