Loading ...

Home International

സൗദി രഹസ്യമായി ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മിക്കുന്നു ; സഹായിക്കുന്നത് ചൈനയെന്ന് യു.എസ്

ന്യൂയോര്‍ക്ക്: സൗദി അറേബ്യ രഹസ്യമായി ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നുവെന്ന് അമേരിക്ക.യുഎസ് ഇന്റലിജന്‍സ് വിഭാഗമാണ് ഈ നിര്‍ണായക വിവരം പുറത്തു വിട്ടത്.

സൗദിയുടെ ബാലിസ്റ്റിക് മിസൈല്‍ വികസന പദ്ധതിയില്‍ എല്ലാ സഹായവും രഹസ്യമായി നല്‍കുന്നത് ചൈനയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. സൗദി ചൈനയില്‍ നിന്നും മിസൈലുകള്‍ വാങ്ങാറുണ്ടെങ്കിലും ആദ്യമായാണ് ഒരെണ്ണം സ്വന്തമായി നിര്‍മ്മിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ സി.എന്‍.എന്നും ഈ വിവരം പുറത്തു വിട്ടിട്ടുണ്ട്. അവര്‍ പുറത്തു വിട്ട ഉപഗ്രഹ ചിത്രങ്ങളും സൗദി അറേബ്യയുടെ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണം ശരി വയ്ക്കുന്നു.

സൗദി അറേബ്യയും ഇറാനും ബദ്ധവൈരികളായതിനാല്‍, സൗദിഅറേബ്യ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണം തുടങ്ങിയാല്‍, ഇറാന്‍ തന്നെയാണോ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നാണ് യു.എസ് മാധ്യമങ്ങള്‍ പറയുന്നത്

Related News