Loading ...

Home International

ഒമിക്രോണ്‍ പ്രതിരോധം ; തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമെന്ന് വിദഗ്ദ്ധര്‍

ലണ്ടന്‍: കോവിഡിന്റെ അതി വ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍.ഫാഷന്‍ ഉല്‍പ്പന്നമെന്ന രീതിയില്‍, തുണികൊണ്ടു വിവിധ നിറത്തില്‍ നിര്‍മിക്കുന്ന മാസ്‌കുകള്‍ക്കെതിരേയാണ് വിദഗ്ദ്ധര്‍ രംഗത്തെത്തിയത് .

പുനരുപയോഗിക്കാവുന്ന ഇത്തരത്തിലുള്ള പല മാസ്‌കുകളും വൈറസ് വകഭേദങ്ങളെ പ്രതിരോധിക്കുന്നതില്‍ പിന്നിലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു പാളികളായി നിര്‍മിക്കുന്ന മാസ്‌കുകളില്‍ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും രോഗപ്രതിരോധമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ.ത്രിഷ് ഗ്രീന്‍ഹര്‍ഗ് വ്യക്തമാക്കുന്നു.

“പല മാസ്‌ക് ഉത്പാദകരും ഗുണനിലവാരം കുറഞ്ഞ തുണിയാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ പല മാസ്‌ക്കുകളും ഫാഷന്‍ ഉത്പന്നങ്ങള്‍ മാത്രമാണ്. 95 ശതമാനം കണികകളേയും തടഞ്ഞുനിര്‍ത്തുന്നുവെന്ന് ഉറപ്പുനല്‍കുന്ന മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പല മാസ്‌ക്കുകള്‍ക്കും ഈ ഗുണമില്ല, ” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു .

Related News