Loading ...

Home International

അഫ്ഗാനിസ്താനില്‍ ഭൂചലനം: തുടര്‍ചലനത്തില്‍ ഡല്‍ഹിയും ശ്രീനഗറും വിറച്ചു

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങളില്‍ ഡല്‍ഹിയും ശ്രീനഗറും ഹരിയാനയും പഞ്ചാബും വിറച്ചു. ഉച്ചയ്ക്ക് 12.40നാണ് ഭൂചലനമുണ്ടായത്.ബലൂച്ചിസ്ഥാനിലും പാകിസ്താനിലും പ്രകമ്ബനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ചലനമാണ് അഫ്ഗാനിസ്ഥാനിലുണ്ടായത്. ഭൂചലനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരു കുട്ടി മരിക്കുകയും വീട്ടിലുണ്ടായിരുന്ന ഒമ്ബത്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.ഡല്‍ഹിയില്‍ പലയിടങ്ങളിലും ചെറിയ ചലനങ്ങളുണ്ടായതായി. ശ്രീനഗറില്‍ ചലനം അനുഭവപ്പെട്ട ഉടന്‍ തന്നെ കെട്ടിടങ്ങളിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയിറങ്ങി. നാശനഷ്ടങ്ങളുണ്ടായതായി അറിവില്ല. അഫ്ഗാനിസ്താനിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 2015 ഒക്ടോബര്‍ മാസത്തില്‍ ഇവിടെ 7.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

Related News