Loading ...

Home International

കാലാവധി കഴിഞ്ഞ യുദ്ധക്കപ്പലുകള്‍ വാങ്ങാനൊരുങ്ങി പാക്കിസ്ഥാന്‍


ഇസ്ലാമബാദ്: പാകിസ്ഥാനെ ബാധിച്ചിരിക്കുന്ന രൂക്ഷമായ സാമ്ബത്തിക ഞെരുക്കം പ്രതിരോധ ചിലവുകളെയും ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

നാവികസേനയ്ക്ക് ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാതെ വന്ന പാകിസ്ഥാന്‍, നെതര്‍ലാന്‍ഡ് ഉപയോഗിച്ചു ഡികമ്മീഷന്‍ ചെയ്‌ത യുദ്ധകപ്പലുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായ

കാലപ്പഴക്കം മൂലം, നെതര്‍ലാന്‍ഡ് നാവികസേന ഒഴിവാക്കിയ രണ്ട് മൈന്‍ഹണ്ടര്‍ വിഭാഗത്തില്‍പ്പെട്ട കപ്പലുകളാണ് പണം നല്‍കി വാങ്ങി പാകിസ്ഥാന്‍ സ്വന്തം നാവികസേനയുടെ ഭാഗമാക്കാന്‍ പോകുന്നത്. ശത്രുക്കള്‍ നിക്ഷേപിച്ചിരിക്കുന്ന സമുദ്ര മൈനുകളും ഡിസ്ട്രോയര്‍ വിഭാഗത്തിലുള്ള കപ്പലുകളും കണ്ടെത്താന്‍ ഇവയ്ക്ക് അപാരമായ കഴിവുണ്ട്.

രണ്ടു കപ്പലുകള്‍ പാകിസ്ഥാനു നല്‍കാമെന്ന് നെതര്‍ലാന്ഡ്സ് ഭരണകൂടം സമ്മതിച്ചിട്ടുണ്ട്. ട്രൈപാര്‍ട്ടിയേറ്റ് ക്ലാസ് വിഭാഗത്തില്‍പ്പെട്ട എം163, എം164, എം166 എന്നീ കപ്പലുകള്‍ യഥാക്രമം, മന്‍സിഫ്, മുജാഹിദ്, മുഹാഫിസ് എന്നിങ്ങനെ പെരുമാറ്റിയായിരിക്കും 2022 ഫെബ്രുവരിയോടു കൂടി പാകിസ്ഥാന്‍ നാവികസേനയുടെ ഭാഗമാവുക.

Related News